13 September, 2020 11:58:35 AM


യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം ന​വോ​മി ഒ​സാ​ക്കയ്ക്ക്; ക​ളി​ച്ച മൂ​ന്ന് ഗ്രാ​ന്‍റ് സ്ലാം ​ഫൈ​ന​ലി​ലും ജ​യം



ന്യൂയോർക്ക്: ആ​വേ​ശക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം നാ​ലാം സീ​ഡ് ആ​യ ജ​പ്പാ​ൻ താ​രം ന​വോ​മി ഒ​സാ​ക്കയ്ക്ക്. ഫൈ​ന​ലി​ൽ ആ​ദ്യ സെ​റ്റ് കൈ​വി​ട്ട ശേ​ഷ​മാ​ണ് വി​ക്ടോ​റി​യ അ​സ​ര​ങ്ക​ക്ക് എ​തി​രെ 22കാ​രി​യാ​യ ഒ​സാ​ക്ക ജ​യം ക​ണ്ട​ത്. ക​രി​യ​റി​ലെ മൂ​ന്നാം ഗ്രാ​ന്‍റ് സ്ലാം ​കി​രീ​ട​വും ര​ണ്ടാം യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ട​വും ആ​ണ് ഒ​സാ​ക്ക​യ്ക്ക് ഇ​ത്. ക​ളി​ച്ച മൂ​ന്ന് ഗ്രാ​ന്‍റ് സ്ലാം ​ഫൈ​ന​ലി​ലും ജ​യം കാ​ണാ​ൻ താ​ര​ത്തി​ന് ആ​യി. അ​തേ​സ​മ​യം യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് അ​സ​ര​ങ്ക പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പു​നീ​ർ കു​ടി​ക്കു​ന്ന​ത്. നേ​ര​ത്തെ, സി​ൻ​സി​നാ​റ്റി ഫൈ​ന​ലി​ൽ പ​രി​ക്കേ​റ്റു പു​റ​ത്ത് പോ​യി അ​സ​ര​ങ്ക​ക്ക് മു​ന്പി​ൽ കി​രീ​ടം കൈ​വി​ടേ​ണ്ടി വ​ന്ന ഒ​സാ​ക്ക​ക്ക് ഈ ​കി​രീ​ട​നേ​ട്ടം മ​ധു​ര പ്ര​തി​കാ​രം കൂ​ടി ആ​യി.


ആ​ദ്യ സെ​റ്റി​ൽ ഒ​സാ​ക്ക​യു​ടെ ആ​ദ്യ സ​ർ​വീ​സ് ത​ന്നെ ബ്രൈ​ക്ക് ചെ​യ്താ​ണ് അ​സ​ര​ങ്ക തു​ട​ങ്ങി​യ​ത്. ആ ​സെ​റ്റ് 6-1 നു ​അ​സ​ര​ങ്ക 26 മി​നി​റ്റി​നു​ള്ളി​ൽ സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ലും തു​ട​ക്ക​ത്തി​ൽ അ​സ​ര​ങ്ക​യ്ക്കാ​യി​രു​ന്നു മു​ന്നേ​റ്റം. എ​ന്നാ​ൽ പ​തു​ക്കെ മ​ത്സ​ര​ത്തി​ൽ താ​ളം ക​ണ്ട​ത്തി​യ ഒ​സാ​ക്ക പി​ന്നീ​ട് അ​സ​ര​ങ്ക​യ്ക്ക് ഒ​രു അ​വ​സ​ര​വും ന​ൽ​കി​യി​ല്ല. ര​ണ്ടാം സെ​റ്റ് 6-3ന് ​സ്വ​ന്ത​മാ​ക്കി ഒ​സാ​ക്ക അ​സ​ര​ങ്ക​യ്ക്ക് ഒ​പ്പ​മെ​ത്തി. മൂ​ന്നാം സെ​റ്റും ര​ണ്ടാം സെ​റ്റി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​യി​രു​ന്നു. പ​ക്ഷേ, വ്യ​ത്യാ​സം ഒ​ന്നു​മാ​ത്രം, അ​സ​ര​ങ്ക​യ്ക്ക് നി​ലം​തൊ​ടാ​നു​ള്ള അ​വ​സ​രം പോ​ലും ഒ​സാ​ക്കി ന​ൽ​കി​യി​ല്ല. ഒ​ടു​വി​ൽ ഒ​രു​മ​ണി​ക്കൂ​ർ 53 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ലെ മൂ​ന്നാം സെ​റ്റും സ്വ​ന്ത​മാ​ക്കി ഒ​സാ​ക്ക കി​രീ​ട​മു​യ​ർ​ത്തി. സ്കോ​ർ 1-6, 6-3, 6-3



Share this News Now:
  • Google+
Like(s): 943