08 February, 2021 05:02:32 PM


മാലപൊട്ടിക്കുന്നതിനിടെ കുളത്തിൽ വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ച് കൊന്നു



നാഗർകോവിൽ: തിരുവട്ടാറിന് സമീപം മാലപൊട്ടിക്കുന്നതിനിടെ കുളത്തിൽ വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മേക്കാമണ്ഡപം ഉമ്മൻകോട് സ്വദേശി നെൽസന്റെ ഭാര്യ മേരിജയയാണ് (45) മരിച്ചത്. വീട്ടമ്മയെ കൊലപ്പെടുത്തിയ ഉമ്മൻകോട് സ്വദേശി മെർലിൻ ജപരാജിനെ (40) നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ മിലിട്ടിറി സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്.  


ഇന്നലെ വൈകിട്ട് റേഷൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ഉമ്മൻകോട് കുളത്തിനുസമീപമാണ് സംഭവം. ജപരാജ് മാലപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ മേരിജയ തട്ടിമാറ്റി. ഇതിനിടെ മേരിജയ കുളത്തിൽ വീണു. നിലവിളിച്ചതോടെ ജപരാജ് കുളത്തിൽ ചാടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരാണ് രണ്ടുപേരെയും കരയ്‌ക്കെത്തിച്ചത്. അപ്പോഴേക്കും മേരിജയ മരിച്ചു. തിരുവട്ടാർ പൊലീസ് സ്ഥലത്തെത്തി മെർലിൻ ജപരാജിനെ അറസ്റ്റുചെയ്തു. 



Share this News Now:
  • Google+
Like(s): 4.8K