13 February, 2021 09:22:53 PM


സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തോട് അടുക്കുന്നു; 63581 പേര്‍ ചികിത്സയില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തോട് അടുക്കുന്നു.  63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,31,706 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 5471 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 


കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ പരിശോധനക്കയച്ച ആകെ സാമ്പിളുകളുടെ എണ്ണം 1,05,26,236 ആയി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3970 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 322 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 739, എറണാകുളം 695, തൃശൂര്‍ 537, ആലപ്പുഴ 486, പത്തനംതിട്ട 444, കൊല്ലം 448, കോട്ടയം 354, തിരുവനന്തപുരം 282, മലപ്പുറം 296, കണ്ണൂര്‍ 206, ഇടുക്കി 193, വയനാട് 156, പാലക്കാട് 68, കാസര്‍ഗോഡ് 123 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 406, കൊല്ലം 700, പത്തനംതിട്ട 532, ആലപ്പുഴ 392, കോട്ടയം 306, ഇടുക്കി 219, എറണാകുളം 800, തൃശൂര്‍ 477, പാലക്കാട് 185, മലപ്പുറം 519, കോഴിക്കോട് 582, വയനാട് 237, കണ്ണൂര്‍ 439, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 


45 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 20, എറണാകുളം, പാലക്കാട് 5 വീതം, തൃശൂര്‍, വയനാട് 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട 2, കൊല്ലം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇന്ന് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥനത്തുള്ളത്. മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 456 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.



Share this News Now:
  • Google+
Like(s): 2.6K